കലാശക്തി സ്കൂൾ ഓഫ് ആർട്സിൽ സരസ്വതീപൂജയും വിദ്യാരംഭവും നടന്നു
വൈക്കം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്സിൽ സരസ്വതീപൂജയും വിദ്യാരംഭവും നടന്നു. വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വിദ്യാരംഭത്തോടനുബന്ധിച്ച് വിവിധ കലാവിഭാഗങ്ങളിൽ പുതിയ അധ്യയന വർഷത്തെ പഠനത്തിന് തുടക്കമായി.

പ്രശസ്ത കഥകളി നടൻ പള്ളിപ്പുറം സുനിലിന് മുമ്പാകെ പ്രായഭേദമന്യേ നിരവധി വിദ്യാർത്ഥികളാണ് കഥകളി അഭ്യസിക്കുന്നതിനായി ദക്ഷിണ സമർപ്പിച്ചത്. ഭരതനാട്യത്തിന് ആർ.എൽ.വി അമിത അനിൽ, കർണ്ണാടക സംഗീതത്തിന് വെച്ചൂർ ഗിരീഷ്, കഥകളി ചുട്ടിയ്ക്ക് കലാമണ്ഡലം ഹരിശങ്കർ, സോപാന സംഗീതത്തിന് അയ്യപ്പഞ്ചേരി മാധവ് എന്നിവർക്കും വിദ്യാർത്ഥികൾ ദക്ഷിണ നൽകി പഠനം ആരംഭിക്കുച്ചു.
Comments ()