അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുരിക്കാശേരിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു മുരിക്കാശേരി സ്വദേശി ഷാജി തോമസിനു (50) പരിക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം. ഇന്നലെ രാത്രി കൊടുങ്ങൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഴൂർ സ്വദേശി അശോക് എം.നായർക്കു (39) പരിക്കേറ്റു. ഇന്നലെ രാത്രി 7 മണിയോടെ പൊൻകുന്നത്തു വച്ചു ബസും സ്കൂട്ടറും കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശി സി.എസ്. ഷൈനുവിനു (61) പരിക്കേറ്റു.
Comments ()