Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

സണ്ണി എം. കപിക്കാടിൻ്റെ കോലം കത്തിച്ചു.

സണ്ണി എം. കപിക്കാടിൻ്റെ കോലം കത്തിച്ചു.

വൈക്കം: ശബരിമല ശ്രീ അയ്യപ്പനെയും മാളിക പുറത്ത് അമ്മയേയും അപമാനിച്ച സണ്ണി എം. കപിക്കാടിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കത്ത് പ്രതിഷേധം. ഹിന്ദു ഐക്യവേദി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. കച്ചേരി കവലയിൽ നിന്ന് തുടങ്ങി പടിഞ്ഞാറെ ഗോപുരം ചുറ്റി ബോട്ട് ജട്ടിയിൽ പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവർത്തകർ സണ്ണി എം. കപിക്കാടിന്റെ കോലം കത്തിച്ചു. പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി പി.ആർ. സുഭാഷ്, താലൂക്ക് പ്രസിഡണ്ട് സി.കെ. വാസുദേവൻ നായർ, ജനറൽ സെക്രട്ടറി എ.എച്ച്. സനീഷ്, വർക്കിംഗ് പ്രസിഡണ്ട് എസ്. അപ്പു, ട്രഷറർ അജിത്, വൈസ് പ്രസിഡണ്ട് അജിത എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും