Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

അമൃത് പദ്ധതി പൈപ്പും മീറ്ററുമുണ്ട്, വെള്ളം മാത്രം ഇല്ല; വൈക്കത്ത് രണ്ട് കുടുംബങ്ങളോട് വാട്ടർ അതോറിറ്റിയുടെ കടുത്ത അനാസ്ഥ

അമൃത് പദ്ധതി പൈപ്പും മീറ്ററുമുണ്ട്, വെള്ളം മാത്രം ഇല്ല; വൈക്കത്ത് രണ്ട് കുടുംബങ്ങളോട് വാട്ടർ അതോറിറ്റിയുടെ കടുത്ത അനാസ്ഥ

വൈക്കം: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അമൃത് കുടിവെള്ള പദ്ധതിയിൽ രണ്ടര വർഷമായിട്ടും വെള്ളം കിട്ടാത്ത കുടുംബങ്ങളുണ്ട് വൈക്കം നഗരസഭയിൽ. മൂന്നാം വാർഡിൽ വൈപ്പിൻ പടിക്ക് സമീപം നന്ത്യാട്ട് മേടയിലെ രണ്ട് വീടുകളിലാണ് രണ്ടര വർഷമായി വൈക്കം വാട്ടർ അതോറിറ്റിയുടെ അനാസ്ഥമൂലം കുടിവെള്ളം കിട്ടാത്തത്.

രണ്ടര വർഷം മുമ്പ് പൈപ്പ് സ്ഥാപിച്ച് മീറ്ററും ടാപ്പുമെല്ലാം വച്ചിട്ട് കരാറുകാരൻ സ്ഥലം വിട്ടു. എന്നാൽ വെള്ളമെത്താതെ ടാപ്പ് അടക്കം കാലപഴക്കത്തിൽ നശിക്കുന്ന സ്ഥിതിയിലായിട്ടും കുടിവെള്ളം മാത്രം എത്തിയിട്ടില്ല. വാർഡ് നഗരസഭ അംഗവും വീട്ടുകാരും ഓഫിസിൽ കയറിയിറങ്ങി പരാതി പറഞ്ഞ് മടുത്തിട്ടും ഉദ്യോഗസ്ഥർക്ക് മാത്രം അനക്കമില്ലെന്നാണ് ആഷേപം. അമൃത് പദ്ധതിയിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയെന്നാണ് നഗരസഭ പറയുന്നത്. എന്നാൽ പൈപ്പും മീറ്ററുമെല്ലാo സ്ഥാപിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും ഇവിടെ കുടിവെള്ളം മാത്രം എത്തിയിട്ടില്ല. കരാറുകാരൻ വാട്ടർ കണക്ഷൻ നൽകാതെ ഇട്ടിട്ട് പോയെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത് .എന്നാൽ അനാസ്ഥ കാണിച്ച കരാറുകാരനെതിരെ നടപടി എടുക്കാനൊ കുടിവെള്ളം എത്തിക്കാൻ പകരം സംവിധാനമൊരുക്കാനോ വാട്ടർ അതോറിറ്റി തയ്യാറാകാത്തതാണ് ഈ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാത്തതിന് കാരണം. നിരവധി തവണ ഓഫിസിലെത്തി ഉദ്യോഗസ്ഥരെ കണ്ട് പരാതി പറഞ്ഞപ്പോൾ ഓണത്തിനു മുമ്പായി കണക്ഷൻ നൽകാമെന്ന് പറഞ്ഞതായി കുടുംബങ്ങൾ പറയുന്നു. ഇപ്പം ശരിയാക്കി തരാം എന്ന ഉദ്യോഗസ്ഥ പല്ലവി തുടരുന്നതല്ലാതെ ഭരണാധികാരികൾ നടപ്പാക്കുന്ന പദ്ധതിയുടെ ഗുണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. രണ്ടര വർഷമായി ആനുകൂല്യം നിഷേധിച്ച് കുറ്റകരമായ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും