Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കായിക ലോകത്തേക്ക് പറന്നുയർന്ന  ദിയാ സനീഷ്കുമാറിന് നാടിന്റെ അഭിനന്ദനം

കായിക ലോകത്തേക്ക് പറന്നുയർന്ന  ദിയാ സനീഷ്കുമാറിന് നാടിന്റെ അഭിനന്ദനം
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രവേശനം നേടിയ ദിയ സനീഷ്കുമാറിനെ സി.പി.എം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു.

വൈക്കം: കഷ്ടപ്പാടിന്റെ പടവുകൾ താണ്ടി ഹോക്കിയിലൂടെ കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രവേശനം നേടിയിരിക്കുകയാണ്  ദിയാ സനീഷ്കുമാർ എന്ന കൊച്ചുമിടുക്കി. ഒൻപതാം ക്ലാസ്സുമുതൽ 12-ാം ക്ലാസ്സുവരെ ഇവിടെ സൗജന്യ വിദ്യാഭ്യാസവും ഹോക്കിയിൽ മികച്ച പരിശീലനവും ലഭിക്കും. കുട്ടിക്കാലം മുതൽ കായിക മേഖലയിലുള്ള കുട്ടിയുടെ താൽപര്യം മനസ്സിലാക്കിയ മാതാപിതാക്കളും സ്കൂൾ അധികാരികളും ഹോക്കിയിൽ മികച്ച പരിശീലനം നൽകിയതിലൂടെയാണ് ദിയ സനീഷ് ഈ മികച്ച നേട്ടം കൈവരിച്ചത്.

ജൂൺ മാസത്തിൽ കൊല്ലത്തു നടന്ന സെലക്ഷൻ ക്യാമ്പിലൂടെയാണ് ദിയ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ പ്രവേശനത്തിന് യോഗ്യതനേടിയത്. കോട്ടയം ജില്ലയിൽ നിന്നും പ്രവേശനം നേടിയ എക വിഭ്യാർത്ഥിനിയും ദിയസനീഷാണ്. വൈക്കം ചാലപറമ്പ് കിഴക്കെ പെരുംമ്പള്ളിത്തറ വീട്ടിൽ സനീഷ് കുമാറിൻ്റെയും ദീപയുടെയും മകളാണ് ദിയ. ദ്രിശിക സനീഷ് എക സഹോദരിയാണ്. നിലവിൽ വൈക്കം വടക്കേനട ഗവൺമെൻ്റ് ഹയർ സെക്കൻ്റെറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിയ. ദിയക്ക് സി.പി.എം നേതൃത്വത്തിൽ  അനുമോദിച്ചു. സി.പി.എം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ ദിയക്ക് ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ പി.ടി രാജേഷ്, നേതാക്കളായ കവിത രാജേഷ്, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ, ബിന്ദു സതീഷ്, വി.കെ. ബാബു, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മിഥുൻ മോഹൻ എന്നിവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും