സി.പി.ഐ മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
വൈക്കം: ബദ്ലാവ് സരൂരി ഹേ -മാറ്റം അനിവാര്യമാണ്- എന്ന മുദ്രാവാക്യമുയര്ത്തി സി.പി.ഐ ദേശീയ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില് വൈക്കം, തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില് മതേതരത്വ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് കച്ചേരിക്കവലയില് നടത്തിയ സംഗമം സി.പി.ഐ സംസ്ഥാന കണ്ട്രോള് കമ്മീഷന് അംഗം ആര്. സുശീലന് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം ഇ.എന് ദാസപ്പന്, മണ്ഡലം അസി. സെക്രട്ടറി എന്. അനില് ബിശ്വാസ്, എസ്. ബിജു, പി. സുഗതന്, ഡി. രഞ്ജിത് കുമാര്, എം.ജി ഫിലേന്ദ്രന്, കെ.കെ ചന്ദ്രബാബു എന്നിവര് പ്രസംഗിച്ചു.

തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് മറവന്തുരുത്ത് പഞ്ചായത്ത് ജങ്ഷനില് നടത്തിയ സംഗമം സി.പി.ഐ ജില്ലാ എക്സി. അംഗം പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി അഡ്വ.എം.ജി രഞ്ജിത്ത്, ജില്ലാ കൗണ്സില് അംഗം കെ.എസ് രത്നാകരന്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി. രാജേന്ദ്രന്, കെ.സി സജി, എ.എം അനി, ജില്ലാ പഞ്ചായത്ത് അംഗം എം.കെ രാജേഷ്, മനു സിദ്ധാര്ത്ഥന്, കെ.ജി രാജു, പി. പ്രീതി എന്നിവര് പ്രസംഗിച്ചു.

Comments ()