റോട്ടറി ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ
വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിൻ്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നാളെ നടക്കും. പുതിയ പ്രസിഡൻ്റായി ഡോ. അനൂപ്കുമാർ രവീന്ദ്രനാഥ്, സെകട്ടറിയായി ഡോ. ജി മനോജ്, ട്രഷററായി എൻ. ഹരികൃഷ്ണൻ എന്നിവരും മറ്റ് ഭാരവാഹികളും ഇന്ന് വൈകിട്ട് 7 ന് തൃപ്പൂണിത്തുറ എൻ.എം. റോയൽ കൗൺടി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും.

മുഖ്യാഥിതിയായി പി.ഡി.ജി. ഡോ.ജി. സുമിത്രനും ഗസ്റ്റ് ഓഫ് ഓണറായി വൈക്കം നഗരസഭാ ചെയർപേഴ്സൺ കെ.ജി. അബ്ദുൾ സലാം റാവുത്തറും പങ്കെടുക്കും. ഡിസ്ട്രിക്ട് 3211 -ൻ്റെ ഈ വർഷത്തെ പ്രോജക്ടായ "സമർപ്പണം " ചീഫ് ഗസ്റ്റ് ഉദ്ഘാടനം ചെയ്യും. പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ റോട്ടറി അസി. ഗവർണർ ടി.കെ. ശിവപ്രസാദ് നിർവഹിക്കും. തുടർന്ന് വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളും നടക്കും.

Comments ()