നാളികേര കൃഷി വികസന സന്ദേശ സദസ്സ്
വൈക്കം: ലോക നാളികേര ദിനത്തില്‍ ടി.വി പുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ചെമ്മനത്തുകര ഗവ.യു.പി സ്കൂളില്‍ കുട്ടികള്‍ക്കായി നാളികേര കൃഷി വികസന സന്ദേശ സദസ്സ് നടന്നു. ടി.വി. പുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു സ്കൂള്‍ അങ്ങണത്തില്‍ തെങ്ങിന് തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എം മജീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസര്‍ ആര്.എം ചൈതന്യ നാളികേരദിന സന്ദേശം നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകന്, വാര്‍ഡ് മെമ്പര്‍ ദീപ ബിജു, പ്രധാനാധ്യാപകന് അനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നാളികേര ദിന സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചിത്ര പ്രദര്‍ശനവും നടന്നു.
Comments ()