Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വെച്ചൂരിൽ മോഷണം; ഇതരസംസ്ഥാനക്കാരനെ കയ്യോടെ പിടികൂടി വീട്ടമ്മ

എസ്. സതീഷ്കുമാർ

വെച്ചൂരിൽ മോഷണം; ഇതരസംസ്ഥാനക്കാരനെ കയ്യോടെ പിടികൂടി വീട്ടമ്മ

വൈക്കം: വെച്ചൂരിൽ ഇടയാഴത്ത് ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി സ്വർണ്ണമാലയും മൊബൈലും മോഷ്ടിച്ച ഇതര സംസ്ഥാനക്കാരനെ വീട്ടമ്മ പിടികൂടി. 60 കാരിയായ മാരാവള്ളിചിറ കനകമ്മയാണ് ചക്രം പടിയിൽ താമസിക്കുന്ന ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവിനെ പിടികൂടിയത്. കനകമ്മയും കുടുംബവും ആശുപത്രിയിൽ പോയ സമയത്ത് ആയിരുന്നു ആക്രി പെറുക്കാൻ ഇയാൾ ഇവിടെ എത്തിയത്. അടുക്കള ഭാഗത്തെ അടച്ചിറപ്പില്ലാത്ത കതക് തള്ളി തുറന്നാണ് ഇയാൾ അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ചരുന്ന കനകമ്മയുടെ മകളുടെ കുട്ടിയുടെ അരപ്പവൻ വരുന്ന മാലയും അവിടെ ഉണ്ടായിരുന്ന മൊബൈലുമാണ് ഇയാൾ മോഷ്ടിച്ചത്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ കനങ്കമ്മയുടെ ശബ്ദം കേട്ട് ഇയാൾ അടുക്കള വാതിൽ വഴി തന്നെ പുറത്തിറങ്ങാൻ ശ്രമിച്ചു.

ഇത് കണ്ട കനകമ്മ ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. ചോദ്യം ചെയ്തതോടെ ഇയാൾ അവിടുന്ന് പെറുക്കിയ സഞ്ചിയിലെ കുപ്പികൾ കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ സമീപത്തെ വേലിയിൽ ഇയാൾ എന്തോ വയ്ക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് മാല വച്ചിരുന്ന ഡെപ്പി കണ്ടത്. തുടർന്ന് കൂടുതൽ ആളുകളെ വിളിച്ചു വരുത്തി പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മൊബൈലും മോഷണം പോയതായി കണ്ടത്. മൊബൈൽ ഇയാളുടെ കുപ്പി പെറുക്കി ഇട്ടിരുന്ന കൂടിനുള്ളിൽ നിന്നും കണ്ടെത്തി. കല്ലറ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നവർ സമീപത്തെ കടയിൽ ഉണ്ടായിരുന്നു. വിവരമറിഞ്ഞതോടെ ഇവർ ഓടി രക്ഷപ്പെട്ടതായി കനകമ്മ പറഞ്ഞു. മകളുടെ കുട്ടിക്ക് അടുത്തിടെ മൂന്നാം പിറന്നാളിന് മേടിച്ചതായിരുന്നു അരപ്പവൻ വരുന്ന ഈ സ്വർണ്ണമാല. വെച്ചൂരും പരിസരത്തിലും ആക്രി പെറുക്കാനായി നിരവധി സംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും പോലീസ് അടിയന്തിര പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും