Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വായന വാരാചരണം സമാപിച്ചു

വായന വാരാചരണം സമാപിച്ചു
തലയോലപ്പറമ്പ് ഡി.ബി കോളേജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന വായന വാരാചരണ സമാപനത്തില്‍ ഇംഗ്ലീഷ് ഗവേഷക ശ്രീലക്ഷ്മി എസ്. നായര്‍ പുസ്തക പരിചയം നടത്തുന്നു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന വായന വാരാചരണം സമാപിച്ചു. പരിപാടിയുടെ ഭാഗമായി പുസ്തക പ്രദര്‍ശനവും പുസ്തക പരിചയവും നടത്തി. പ്രിന്‍സിപ്പാള്‍ ഡോ.ആർ അനിത, ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി, മലയാളവിഭാഗം അസി. പ്രൊഫസർ ഡോ. സൗമ്യ ദാസന്‍ എന്നിവര്‍ വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഗവേഷണ വിദ്യാര്‍ഥിനികളായ ബി. അതുല്യ, കെ.കെ അനുപമ, ജലീറ്റ ജോയ്, ശ്രീലക്ഷ്മി എസ്. നായര്‍, പി.ജി വിദ്യാര്‍ഥിനി എം.എസ് ഹിഫ്‌നിയ എന്നിവര്‍ പുസ്തക വായനാനുഭവം പങ്കുവെച്ചു. പി.എന്‍ പണിക്കരുടെ ജീവചരിത്രവും സാംസ്‌കാരിക സംഭാവനകളും അടങ്ങുന്ന ലഘുലേഖകളുടെ പ്രദശര്‍നവും ഉണ്ടായിരുന്നു. കുട്ടികള്‍ നിര്‍മിച്ച ബുക്ക് മാര്‍ക്കുകള്‍ ക്യാമ്പസില്‍ വിതരണം ചെയ്തു. ലൈബ്രേറിയന്‍ എം.എസ് അനൂപ്, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. മാലിനി മുരളി, ഡോ. ജി. രമ്യ, ഡോ. കെ.എം ശ്രീലക്ഷ്മി, ആശിഷ് മാര്‍ട്ടിന്‍ ടോം എന്നിവരുടെ നേതൃത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും