Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഈസ്റ്റർ: അതിജീവനത്തിന്റെയും പ്രത്യാശയുടെയും തിരുനാൾ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ സമഗ്രവികസനം സാധ്യമാക്കി: എം.എ ബേബി ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെക്കൻ-മധ്യ കേരളത്തിൽ മഴ മുന്നറിയിപ്പ് സഹനശക്തിയുടെ സന്ദേശം വിളംബരം ചെയ്ത് വൈക്കത്ത് ദുഃഖവെള്ളി പ്രദക്ഷിണം വികസന തുടർച്ച; വൈക്കം മാറും; വികസനം ജനപക്ഷത്തുനിന്ന് കടുത്തുരുത്തിയിൽ പോരാട്ടം കടുക്കുന്നു; പ്രചരണച്ചൂടിൽ മുന്നണികൾ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

'വീട്ടില്‍ വോട്ട്' സംവിധാനം വിജയകരമായി പൂര്‍ത്തിയായി

'വീട്ടില്‍ വോട്ട്' സംവിധാനം വിജയകരമായി പൂര്‍ത്തിയായി

തിരുവനന്തപുരം : സംസ്ഥാനത്ത് ആകെ 2,19,793 വോട്ടുകള്‍ ഈ സംവിധാനത്തിലൂടെ രേഖപ്പെടുത്തി. ഇതില്‍ 85 വയസ്സിന് മുകളിലുള്ളവരുടെ 1,38,265 വോട്ടുകളും ഭിന്നശേഷിക്കാരുടെ 59,746 വോട്ടുകളും അവശ്യ സര്‍വീസ് ജീവനക്കാരുടെ 21,782 വോട്ടുകളും ഉള്‍പ്പെടുന്നു. മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ നാലു വരെ 2,500 മൊബൈല്‍ സംഘങ്ങളാണ് വീടുകളിലെത്തി വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.

മുതിര്‍ന്ന പൗരന്മാരില്‍ അപേക്ഷിച്ചവരില്‍ 90 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 1,45,598 അപേക്ഷകളില്‍ ഭൂരിഭാഗവും പങ്കാളികളായി. ഭിന്നശേഷിക്കാരില്‍ 62,159 അപേക്ഷകരില്‍ 59,746 പേര്‍ വോട്ട് ചെയ്തു. അതേസമയം, അവശ്യ സേവന വിഭാഗത്തിനായി അനുവദിച്ച വോട്ടെടുപ്പ് നടപടികള്‍ തുടരുകയാണ്. ഈ വിഭാഗത്തില്‍ അപേക്ഷിച്ച 33,703 പേരില്‍ 60 ശതമാനത്തിലധികം പേര്‍ ഇതിനകം വോട്ട് രേഖപ്പെടുത്തി. ഡ്യൂട്ടിയിലുള്ള പോലിസ് ഉദ്യോഗസ്ഥരിലും സമാനമായ പങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്.