ജനകീയാസൂത്രണത്തിൻ്റെ മുപ്പതാം വാർഷികവും അനുസ്‌മരണവും
വെള്ളൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അധികാരപ്പെടുത്തുന്നതിലും വികസനത്തിൽ ജനങ്ങളെ നേരിട്ട് പങ്കാളികളാക്കുന്നതിലും ചരിത്രപരമായ മാറ്റങ്ങൾ സൃഷ്ടിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റ് ജനസദസ്സ് നടത്തി .
പരിഷത്തിൻ്റെ മുൻ നിര പ്രവർത്തകരായിരുന്ന ജി. കൈലാസ്, വി.എസ്. മധു, ബി. രാമറാവൂ എന്നിവരുടെ അനുസ്മരണവും നടത്തി .
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തങ്കമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എ.കെ. ദാമോദരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ്,
പഞ്ചായത്തംഗം സജിത സജി,
മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജി. ചന്ദ്രൻ, ലൂക്ക് മാത്യൂ, നികിത കുമാർ,
ആമ്പല്ലൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എ. മുകുന്ദൻ,
മേഴ്സി മാത്യു, ജമാൽ കരിപ്പാടം, പ്രദീപ് വെള്ളൂർ എന്നിവർ പ്രസംഗിച്ചു.
Comments ()