Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വിഡിയോ പോസ്‌റ്റ് ചെയ്ത‌ ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു

വിഡിയോ പോസ്‌റ്റ് ചെയ്ത‌ ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു

തിരുവനന്തപുരം: വിളവൂർക്കലിൽ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്‌റ്റ് ചെയ്ത‌ ശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻ വില്ല ഗാർഡൻസിൽ പ്രദീപ് ആണ് ആത്മഹത്യ ചെയ്തത്. അപകടത്തിൽപ്പെട്ട് കഴിഞ്ഞ ഒന്നര മാസമായി പ്രദീപ് ചികിത്സയിലായിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇട്ട ശേഷം കാർപോർച്ചിൽ തൂങ്ങി മരിക്കുകയായിരുന്നു. രണ്ടാം ഭാര്യയും അമ്മയും വർക്ക് ഷോപ്പ് ഉടമയും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നാണ് ആത്മഹത്യക്ക് മുമ്പായി പറയുന്നത്. ചികിൽസയിലിരിക്കെ ഭാര്യ ഒരു തരത്തിലും സഹായിച്ചില്ലെന്നു പറയുന്നു. പിതാവിനോട് മാപ്പ് ചോദിക്കുന്നുമുണ്ട്. തച്ചോട്ട് കാവിൽ ഹോട്ടൽ നടത്തുകയായിരുന്ന പ്രദീപിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും ആത്മഹത്യാ കുറിപ്പിലുണ്ട്. ഫോൺ തുറക്കേണ്ട മാതൃകയും പണം കൊടുക്കാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും