Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

വിളംബര ഘോഷയാത്ര

വിളംബര ഘോഷയാത്ര
ആഗോള അയ്യപ്പ സംഗമത്തിൻ്റെ പ്രചരണാർത്ഥം വൈക്കത്ത് നടന്ന വിളംബര ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി മുരളീധരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സെപ്തംബർ 20 ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ പ്രചരണാർത്ഥം വൈക്കം ഗ്രൂപ്പിലെ ജീവനക്കാരുടേയും ക്ഷേത്ര കലാപീഠത്തിൻ്റേയും നേതൃത്വത്തിൽ വൈക്കം നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. രാവിലെ 11-30 ന് വടക്കേ കൊട്ടാരത്തിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര ശബരിമല മുൻ മേൽശാന്തി വി മുരളീധരൻ നമ്പൂതിരി  ഉദ്ഘാടനം ചെയ്തു. ക്ഷേത്രകലാപീഠം അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വടക്കേ കൊട്ടാരത്തിൽ നിന്നുമാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ബോട്ട് ജെട്ടി മൈതാനിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമ്മേളനം വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ എൻ. ശ്രീധരശർമ്മ ഉത്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് ദേവസ്വം കമ്മീഷണർ പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.സി. കൃഷ്ണകുമാർ, എസ്.പി. ശ്രീകുമാർ , രാഹുൽ രാധാകൃഷ്ണൻ, പ്രേംജി പീതാംബരൻ, പി.സി. പ്രേംകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ആഗോള അയ്യപ്പ സംഗമത്തിൻ്റെ പ്രചരണാർത്ഥം വൈക്കം നഗരത്തിൽ നടന്ന വിളംബര ഘോഷയാത്ര
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും