Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

വി.കെ.എസ് ശാസ്ത്ര സാംസ്കാരിക ഉത്സവം വൈക്കത്ത്

വി.കെ.എസ് ശാസ്ത്ര സാംസ്കാരിക ഉത്സവം വൈക്കത്ത്

വൈക്കം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം മേഖലാ പ്രവർത്തകയോഗം വൈക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. മേഖലാ പ്രസിഡണ്ട് ടി.ജി പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രനിർവാഹക സമിതി അംഗം ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ ശശിധരന്റെ സ്മരണാർത്ഥം നടത്തിവരാറുള്ള വി.കെ.എസ് ശസ്ത്ര സാംസ്കാരിക ഉത്സവം ഇത്തവണ വൈക്കത്ത് ഒക്ടോബർ 2, 3, 4 തീയതികളായി നടത്തുന്നതിന് തീരുമാനിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മരണദിനമായ ജൂലൈ അഞ്ചിന് വൈക്കം സമൂഹം ഹാളിൽ വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ അജു  കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സെക്രട്ടറി വിഷ്ണു ശശിധരൻ, നിർവാഹക സമിതി അംഗം വിജു കൊട്ടാരത്തിൽ, ജില്ലാ വൈസ് പ്രസിഡണ്ട് എം.എസ് രാജേഷ്, പ്രൊഫ. പാർവതി ചന്ദ്ര എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സുനിതാ ശ്രീകുമാർ സ്വാഗതവും കലാസംസ്കാര ഉപസമിതി ജില്ലാ കൺവീനർ സി.എസ് ശ്രീകുമാർ നന്ദിയും പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും