Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന: റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്ന് മന്ത്രി മോൻസ് ജോസഫ് വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി വൈക്കം-വെച്ചൂർ റോഡ് മൂന്നാം റീച്ച് സ്ഥലമേറ്റെടുപ്പ്: ഹിയറിംഗ് നാളെ മുതൽ; ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങൾ
|
Loading Weather...
Follow Us:

ദഹനപ്രശ്നങ്ങൾ മുൻകൂട്ടി അറിയാം; വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ്

ദഹനപ്രശ്നങ്ങൾ മുൻകൂട്ടി അറിയാം; വി.പി.എസ് ലേക്‌ഷോറിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ്

എറണാകുളം: ഭക്ഷണം കഴിച്ചാൽ ഉടൻ വയർ വീർത്തുവരികയോ ഉടൻ ബാത്ത് റൂമിൽ പോകാൻ തോന്നുകയോ ചെയ്യാറുണ്ടോ? നെഞ്ചെരിച്ചിൽ, ദഹനക്കുറവ്, മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ പതിവായി ഉണ്ടാകാറുണ്ടോ? തിരക്കേറിയ ജീവിതശൈലി, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, സമ്മർദം, ഉറക്കക്കുറവ് തുടങ്ങിയവ നിങ്ങളുെട ദഹനപ്രക്രിയയെ ബാധിച്ചിട്ടിട്ടുണ്ടാകാം. ലക്ഷണങ്ങൾ ആവർത്തിക്കുകയോ ദീർഘകാലം തുടരുകയോ ചെയ്യുന്ന സാഹചര്യത്തിൽ സ്വയം ചികിത്സിച്ച് അവഗണിക്കുന്നത് ശരിയായ സമീപനമല്ല.

ഓരോ വയറുവേദനയ്ക്കും ഒരേ ചികിത്സയല്ലെന്നതും തിരിച്ചറിയേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ, രോഗിയുടെ പ്രായം, ഭക്ഷണശീലം, മുൻ രോഗചരിത്രം തുടങ്ങിയവ വിലയിരുത്തിയ ശേഷമാണ് ചികിത്സ നിശ്ചയിക്കുന്നത്. ആവശ്യമായ സാഹചര്യങ്ങളിൽ രക്തപരിശോധന, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, കൊളോനോസ്കോപ്പി, EUS തുടങ്ങിയ പരിശോധനകൾ രോഗത്തിെന്‍റ കാരണം കണ്ടെത്താൻ സഹായിക്കും.

വയറിലെ അസ്വസ്ഥതകളുടെയും ദഹനപ്രശ്നങ്ങളുടെയും കാരണം പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് കൃത്യമായ പരിഹാരം കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി . പ്രത്യേക ഇളവുകളോടെ ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിയാം.
ക്യാമ്പിലെത്തുന്നവർക്ക് രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യമായിരിക്കും. ലബോറട്ടറി, റേഡിയോളജി സേവനങ്ങൾക്ക് 40% ഇളവ് (പുറത്ത് നിന്നുള്ള പരിശോധനകൾ ഒഴികെ). എൻഡോസ്കോപ്പി, കൊളോനോസ്കോപ്പി പരിശോധനകൾക്ക് 50% ഇളവും ലഭിക്കും.
രോഗികളുടെ ഇൻപേഷ്യന്‍റ് ഡിസ്ചാർജ് ബില്ലിൽ 30% ഇളവും ലഭിക്കും. അവസാന തിയതി സെപ്റ്റംബർ 10. ബുക്കിംഗിന് 9961 640 000.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും