Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വടകര ശാഖയിൽ തിരുജയന്തി ആഘോഷം

വടകര ശാഖയിൽ തിരുജയന്തി ആഘോഷം
വടകര നോർത്ത് ശാഖയിലെ തിരുജയന്തി ആഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഗുരുദേവ മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയിലെ തിരുജയന്തി ആഘോഷങ്ങൾ  യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.വി വേണപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ഡി. സജീവ് സ്വാഗതം പറഞ്ഞു. വിവിധ ചടങ്ങുകൾക്ക് യൂണിയൻ കമ്മിറ്റിയംഗം എ.എസ്.പ്രകാശൻ, സന്തോഷ് മാവുങ്കൽ, കെ.ആർ. അനിൽകുമാർ, ദാസ്. ജി, അഡ്വ ശ്രീനിവാസൻ, വത്സ മോഹനൻ, സുഷമ സുഗതൻ, സോണി അനിയൻ, ജോഷി തുരുത്തേൽ, രാജേഷ് ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി. സമൂഹപ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ജയന്തി സമ്മേളനം, ബൈക്ക് റാലി, ജയന്തിഘോഷ യാത്ര, പായസവിതരണം എന്നിവയും നടന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും