വടയാർ ഇളങ്കാവിൽ വൈക്കം മാളവികയുടെ നാടകം നാളെ
വൈക്കം: വടയാർ ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 28ന് വൈകിട്ട് 7 ന് വൈക്കം മാളവികയുടെ 'ജീവിതത്തിന് ഒരു ആമുഖം നാടകം' അരങ്ങേറും. ഹൃദയത്തിൽ ചേർത്ത് വയ്ക്കാവുന്ന ഒരു കുടുംബ നാടകമാണ് വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം. ദുരഭിമാന കൊലയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഈ നാടകത്തിന്റെ പ്രമേയം സമകാലിക പ്രസക്തമാണ്. കൊല ചെയ്യപ്പെടുന്ന കോളേജ് വിദ്യാർത്ഥിയായ മകന്റെ ശരീരം സംസ്കാരിക്കാതെ ഫോർമാലിൻ ലായനിയിൽ സൂക്ഷിച്ചു നീതിക്കായി നിയമ യുദ്ധം ചെയ്യുന്ന തൊഴിലാളിയായ രാജേന്ദ്രൻ എന്ന പിതാവിന്റെ സഹന സമരമാണ് നാടകത്തിന്റ പ്രമേയം. തോപ്പിൽ ഭാസിയുടെ അശ്വമേധനത്തിനും എസ്.എൽ. പുരത്തിന്റെ കാട്ടുകുതിരയ്ക്കും ശേഷം മനസ്സിൽ ആഴത്തിൽ പതിയുന്ന ഒരു നല്ല നാടകം എന്ന് അണിയറയിൽ വന്ന് കാണികൾ പറയുമ്പോഴുള്ള അഭിമാനമാണ് ഈ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവരുടെ സംതൃപ്തിയെന്ന് വൈക്കം മാളവികയുടെ പ്രധാന സംഘാടകൻ പ്രദീപ് മാളവിക പറയുന്നു. മഹാദ് വെമ്പായം എഴുതി സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത നാടകത്തിൽ ബാർബർ രാജേന്ദ്രന്റെ വേഷം അഭിനയിക്കുത് സംസ്ഥാന സർക്കാർ അവാർഡു ജേതാവ് കൂടിയായ പ്രദിപ് മാളവികയാണ്. മഹാകവി കുമാരനാശന്റെ കവിതക്കും രാധാകൃഷണൻ കുന്നിൽ പുറത്തിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനിൽ മാളയാണ്. കലവൂർ ബിസി, സനിൽ കോട്ടയം, വേണു, സജി പള്ളിപ്പുറം, അനുപ് തടത്തിൽ, ലതിക വേണു, പ്രിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Comments ()