Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

വയോധികയായ ലോട്ടറി വിൽപ്പനക്കാരിയുടെ ടിക്കറ്റുകൾ കവർന്നു

വയോധികയായ ലോട്ടറി വിൽപ്പനക്കാരിയുടെ ടിക്കറ്റുകൾ കവർന്നു

തലയോലപ്പറമ്പ്: പോലീസ് സ്റ്റേഷന് സമീപം കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് തട്ടിപ്പ് നടന്നത്. തിരുപുരം ക്ഷേത്രത്തിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന പാറക്കൽ സ്വദേശിയായ അല്ലി (70) ആണ് തട്ടിപ്പിനിരയായത്. നടന്ന് ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്ന ഇവരുടെ കൈയ്യിൽ നിന്നും 35 ടിക്കറ്റുകൾ വാങ്ങി ഗൂഗിൾ പേ ചെയ്യാമെന്ന് പറയുകയും ഗൂഗിൾ പേ ഇല്ല എന്ന് അറിയിച്ചതിനെ തുടർന്ന് ടിക്കറ്റ് വേണ്ട എന്ന് പറഞ്ഞ് പഴയ ടിക്കറ്റുകൾ തിരികെ നൽകുകയുമായിരുന്നു. പിന്നീട് ഇവർ മറ്റൊരാൾക്ക് ടിക്കറ്റ് നൽകിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസിലായത്. ഇതിനിടെ ടിക്കറ്റുമായി യുവാവ് കടന്ന് കളഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി.

ഇതിനിടെ സമാന രീതിയിൽ തട്ടിപ്പ് നടത്തിയ ഒരു യുവാവിനെ വെള്ളിയാഴ്ച ഏറ്റുമാനൂർ പോലീസ് പിടികൂടിയിരുന്നു. ഇടുക്കി സ്വദേശി നവാസ് അലിയാർ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ ഭാഗത്ത് ലോട്ടറി വില്പന നടത്തിവന്നിരുന്ന മാഞ്ഞൂർ സ്വദേശിനി രാജി എന്ന സ്ത്രീയുടെ കയ്യിൽ നിന്നും 120 ലോട്ടറികൾ വാങ്ങിയ ശേഷം അയാളുടെ കൈവശം ഉണ്ടായിരുന്ന പഴയ ലോട്ടറി ടിക്കറ്റുകൾ തിരികെ കൊടുത്തായിരുന്നു തട്ടിപ്പ്. ഇയാൾ തന്നെയാണൊ തലയോലപ്പറമ്പിലും തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും