മറവൻതുരുത്തിൽ അന്താരാഷ്ട്ര യോഗാദിനാചാരണം സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: മറവന്‍തുരുത്ത് പഞ്ചായത്തിന്‍റെയും ഗവ. ആയുർവേദ ഡിസ്പെൻസെറി ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററിന്റെയും സംയുക്തഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചാരണം സംഘടിപ്പിച്ചു.
മറവൻതുരുത്ത് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്‍റ് പി.സി. തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു. ആയുർവേദ ഡിസ്പെൻസെറി മെഡിക്കൽ ഓഫീസർ ഡോ. മനു ആർ. മംഗലത്ത് യോഗാദിന സന്ദേശം നൽകി.

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ജ്യോതിഷ് കുട്ടപ്പൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. വേണുഗോപാൽ, സീമ ബിനു, ബിന്ദു പ്രദീപ്, വനജ അനിൽകുമാർ, സുകന്യ അനിൽ, പി.കെ. മല്ലിക ,ആർ. അനീഷ്, ബിന്ദു സുനിൽ എന്നിവർ പ്രസംഗിച്ചു. നാഷണൽ ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടർ ആർ. ശാലിനിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുതല ആയുഷ് യോഗാക്ലബ് അംഗങ്ങൾ പങ്കെടുത്ത യോഗാ പ്രദർശനവും നടന്നു.
Comments ()