തലയോലപ്പറമ്പിൽ യോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തലയോലപ്പറമ്പ്: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പിൽ യോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
തലയോലപ്പറമ്പ് പഞ്ചായത്ത് കെ.ആർ. മെമ്മോറിയൽ ജ്ഞാനപ്രദായിനി വായനശാല, തലയോലപ്പറമ്പ് ഗവ. ആയുർവേദ ആയുഷ് പി.എച്ച്.സി, ഇളങ്കാവ് ഗവ. യു.പി.സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. സ്കൂൾ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത സുഭാഷ് നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മായാത്മൻ അധ്യക്ഷത വഹിച്ചു.
ആയുർവേദാശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ടിൻ്റു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ മിനി ബെന്നി, ശില്പ സാജു, ഫബിന നിസാർ, പ്രഥമാധ്യാപിക മേഴ്സി കെ. ജോൺ, എ.പി. തിലകൻ എന്നിവർ പ്രസംഗിച്ചു. യോഗട്രെയിനർ ആർ. ശാലിനി ക്ലാസ് നയിച്ചു.
Comments ()