Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കത്ത് നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി

എസ്. സതീഷ്കുമാർ

വൈക്കത്ത് നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി

വൈക്കം: കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിനു മുൻവശം നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി. മുൻവൈരാഗ്യത്തെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്നാണ് വിവരം. ഹെൽമെറ്റും ചില്ല് കുപ്പികളും മാരകായുധങ്ങളും ഉപയോഗിച്ചാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസ് സ്ഥലത്തെത്തി ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പലർക്കും ആക്രമണത്തിൽ മുറിവേറ്റതായിട്ടാണ് ലഭിക്കുന്ന വിവരം. അരമണിക്കൂർ മുമ്പാണ് യുവാക്കൾ നടുറോഡിൽ ഏറ്റുമുട്ടിയത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും