അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈകയിൽ വച്ച് റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പൈക സ്വദേശിനി തങ്കം (67) ന് പരിക്കേറ്റു. 11.30 യോടെയാണ് അപകടം. ഇന്നലെ രാത്രി 10 മണിയോടെ പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ഉരുളി കുന്നം സ്വദേശി അഭിഷേകിന് (19) പരിക്കേറ്റു. കഴിഞ്ഞ ദിവസം തോടനാലിന് സമീപം ബൈക്ക് മതിലിൽ ഇടിച്ച് എലിക്കുളം സ്വദേശി ജോജി ജോസിന് (24) പരിക്കേറ്റു.
Comments ()