അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ നിൽക്കുമ്പോൾ കാർ വന്നിടിച്ച് തിടനാട് സ്വദേശി അമ്പിളി പ്രസാദിനു (46) പരിക്കേറ്റു. ഇന്ന് വൈകുന്നേരം മംഗളാരം ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ നെടുംകണ്ടം ഭാഗത്തു വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് നെടുങ്കണ്ടം സ്വദേശി കെ.വി ലെനിന് (53 ) പരിക്കേറ്റു. ഇന്ന് വൈകുന്നേരം പൈക ഭാഗത്ത് വച്ച് സ്കൂട്ടർ മറിഞ്ഞ് കൊഴുവനാൽ സ്വദേശിനി ഷൈനിക്ക് (42) പരിക്കേറ്റു.
Comments ()