അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു വള്ളിച്ചിറ സ്വദേശി സരസമ്മയ്ക്ക് (53) പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി ഈരാറ്റുപേട്ടയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തിടനാട് സ്വദേശിനി പാർവതിക്ക് (41) പരിക്കേറ്റു. ഇന്നലെ രാത്രി പൈകയിൽ വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പാലാക്കാട് സ്വദേശി ഡോൺ ബൈജുവിന് (18) പരിക്കേറ്റു.
Comments ()