അപകടങ്ങളിൽ 3 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ ഷട്ടർ കവലയിൽ വച്ച് ബസും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ സ്വദേശി അഖിൽ ബാബു (24)വിന് പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. സ്കൂട്ടറിൽ നിന്നു തെറിച്ചു വീണു കോത്തല സ്വദേശി അശ്വതിക്കു (38) പരിക്കേറ്റു. ഉച്ചയ്ക്ക് കോത്തല ഭാഗത്ത് വച്ചാണ് അപകടം. ഇന്നലെ രാത്രി ചോറ്റു പാറയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചോറ്റു പാറ സ്വദേശി ഹരിഹരന് (32) പരിക്കേറ്റു.
Comments ()