ബൈക്കിൽ നിന്ന് വീണ് കുട്ടിക്ക് പരിക്ക്; വീണതറിയാതെ ബൈക്ക് യാത്രക്കാരൻ
വൈക്കം: തെക്കേനടയിൽ ബൈക്കിൽ നിന്ന് കുട്ടി താഴെ വീണ് പരിക്കേറ്റു. വൈക്കത്തു നിന്ന് വെച്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കിൽ നിന്നാണ് ഗൗരിശങ്കരം ഓഡിറ്റോറിയത്തിന്റെ സമീപം വെച്ച് കുട്ടി താഴെ വീണത്. കുട്ടി താഴെ വീണ കാര്യം ബൈക് യാത്രക്കാരൻ അറിഞ്ഞില്ല. വഴിയാത്രക്കാരാണ് പരിക്കേറ്റ കുട്ടിയെ എടുത്ത് അതുവഴി വന്ന ഓട്ടോറിക്ഷയിൽ കയറ്റി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

പിന്നാലെയാണ് ബൈക്ക് ഓടിച്ചിരുന്നയാൾ എത്തിയത്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരാശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിയുടെയോ ബൈക്ക് യാത്രക്കാരന്റെയോ വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. കുട്ടിയുടെ മുഖത്തടക്കം പരിക്കേറ്റിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
Comments ()