Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കമായി

അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക്  തുടക്കമായി
അക്ഷരം ആരോഗ്യം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിക്കുന്നു

കോട്ടയം​: അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. സംസ്ഥാന ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലയിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികളുടെ ഹെൽത്ത് സ്‌ക്രീനിംഗാണ് നടക്കുന്നത്. അക്ഷരം ആരോഗ്യം പരിപാടി വഴി പരിശോധന നടത്തിയ കുട്ടികൾക്ക് ഹെൽത്ത് കാർഡ് നൽകും. ഹെൽത്ത് കാർഡിൽ കുട്ടിയുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തും. ഈ കാർഡ് തുടർന്ന് ഇലക്ട്രോണിക്ക് ഹെൽത്ത് കാർഡ് ആയി മാറ്റും.

അക്ഷരം ആരോഗ്യം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ഹെൽത്ത് സ്‌ക്രീനിംഗ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തുന്നു

എല്ലാ സ്‌കൂളുകളിലും ഹെൽത്ത് അസംബ്ലി, ഹെൽത്ത് കോർണർ ഉണ്ടായിരിക്കും. ഓരോ സ്‌കൂളിലും ഹെൽത്ത് മെന്റർമാരായി അധ്യാപകരെ തെരഞ്ഞെടുത്ത് അവർക്ക് വിദ്യാഭ്യാസവകുപ്പുമായി ചേർന്ന് തയ്യറാക്കിയ മോഡ്യൂൾ പ്രകാരം പരിശീലനവും നൽകും. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായി ഹെൽത്ത് അംബാസഡർമാരായി എല്ലാ ക്ലാസിൽ നിന്നും ഒന്നോ രണ്ടോ കുട്ടികളെയും തിരഞ്ഞെടുക്കും നാട്ടകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാഗം കെ. ശങ്കരൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ബി.കെ. പ്രസീദ, ഐ.സി.എം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഐ.ടി. അജിത, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ.കെ.എസ്. മിനി, ആയുഷ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണിക്കൃഷ്ണൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എസ്. ഷീജ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ, സ്‌കൂൾ പ്രിൻസിപ്പൽ ബെന്നോ ജോസഫ്, സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. ലത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും