Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

അമ്മ മലയാളം 'ഉപഭോക്തൃ മിത്രം' പുരസ്കാരം ഓക്സിജൻ സി.ഇ.ഒ. ഷിജോ കെ. തോമസിന്

അമ്മ മലയാളം 'ഉപഭോക്തൃ മിത്രം' പുരസ്കാരം ഓക്സിജൻ സി.ഇ.ഒ. ഷിജോ കെ. തോമസിന്
അമ്മ മലയാളം 'ഉപഭോക്തൃ മിത്രം' പുരസ്കാരം ഓക്സിജൻ സി.ഇ.ഒ. ഷിജോ കെ. തോമസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങുന്നു

കോട്ടയം: മലയാള ഭാഷയുടെ ഉന്നമനത്തിനും പ്രചാരണത്തിനുമായി പ്രവർത്തിക്കുന്ന ഭാഷാസ്‌നേഹികളുടെ കൂട്ടായ്മയായ 'അമ്മ മലയാളം' ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികാഘോഷവും പുരസ്കാര വിതരണവും കോട്ടയത്ത് നടന്നു. ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിച്ചു. ഡിജിറ്റൽ റീട്ടെയിൽ രംഗത്തെ പ്രമുഖരായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് സി.ഇ.ഒ. ഷിജോ കെ. തോമസ് ഈ വർഷത്തെ 'ഉപഭോക്തൃ മിത്രം' പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പുരസ്കാരം സമ്മാനിച്ചു.
വിൽപനാനന്തര സേവനങ്ങളിൽ ഓക്സിജൻ പുലർത്തുന്ന വിശ്വസ്തതയും ഉപഭോക്താക്കളോടുള്ള കരുതലും പ്രശംസിക്കപ്പെട്ടു. സേവന രംഗത്തെ ഈ മികവാണ് ഷിജോ കെ. തോമസിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
അമ്മ മലയാളം ട്രസ്റ്റ്‌ പ്രസിഡന്റ്‌ മധു മണിമല, ജസ്റ്റീസ്‌ കെ.നാരായണാകുറുപ്പ്, ഡോ.എൻ. ജയരാജ്‌ തുടങ്ങിയവർ പ്രസംഗിച്ചു. സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ വിവിധ പദ്ധതികളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും ചർച്ച ചെയ്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും