തുഫാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മറവൻതുരുത്ത്: വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ച് കേരള പോലീസിന്റെ തുഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന ബോധവത്കരണ ക്ലാസ്സ് മറവൻതുരുത്ത് ഗവ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നടത്തി. വൈക്കം സബ് ഡിവിഷൻ ചുമതലയുള്ള കുറവിലങ്ങാട് എ.എസ്.ഐ. സ്വപ്ന കരുണാകരന്റെ നേതൃത്വത്തിലാണ് ക്യാമ്പുകളിൽ ക്ലാസുകൾ നടക്കുന്നത്.

ക്യാമ്പിൽ കഴിയുന്ന മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ക്ലാസ് നടത്തിയത്. സിവിൽ പോലീസ് ഓഫീസർ ഹരികൃഷ്ണൻ, പഞ്ചായത്ത് അംഗം വനജ അനിൽകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments ()