Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ബോട്ട് യാത്രയ്ക്ക് അപകട ഭീഷണിയായി കായലിലെ ജലനിരപ്പ് താഴുന്നു

ബോട്ട് യാത്രയ്ക്ക് അപകട ഭീഷണിയായി കായലിലെ ജലനിരപ്പ് താഴുന്നു
വേമ്പനാട്ട് കായലിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കത്ത് വേമ്പനാട്ടുകായലിൽ ബോട്ട് യാത്രയ്ക്ക് അപകടഭീഷിണി ഉയർത്തി ജലനിരപ്പ് താഴുന്നു. കായലരികിൽ മാത്രമല്ല കായലിൽ തന്നെ ജലനിരപ്പ് താഴുമ്പോൾ മണൽത്തിട്ട തെളിയുകയാണ്.

0:00
/1:01

ബോട്ട് ചാലിന് സമീപം വരെ ഇങ്ങനെ മണൽത്തിട്ട തെളിയാൻ തുടങ്ങിയതാണ് ബോട്ട് യാത്രയ്ക്ക് അപകട ഭീഷണിയാകുന്നത്. വേലിയിറക്ക സമയത്താണ് പല ഭാഗങ്ങളിലായി കായലിൽ ഇങ്ങനെ മണൽത്തിട്ടകൾ രൂപം കൊള്ളുന്നത്. ഏറെ തിരക്കുള്ള വൈക്കം തവണക്കടവ് ബോട്ട് സർവീസ് നടക്കുന്ന ചാലിന് സമീപമാണ് കഴിഞ്ഞദിവസം ഇങ്ങനെ മണൽ തെളിഞ്ഞത്. തവണക്കടവിനോട് അടുത്തുള്ള കായൽ ഭാഗത്താണ് കഴിഞ്ഞദിവസം കുറെ ഭാഗത്ത് വെള്ളം ഇറങ്ങി മണൽ തെളിഞ്ഞത്. ബോട്ട് ജട്ടിക്ക് സമീപവും വേലിയിറക്ക സമയത്ത് അപകടകരമായ വെള്ളം താഴ്ന്ന് ബോട്ടുകൾ അടുപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് പലപ്പോഴു ഉണ്ടാകുന്നത്. ബോട്ട് ജെട്ടിക്ക് സമീപവും ബോട്ട് ചാലിന് സമീപ ഭാഗങ്ങളിലും കായൽഭാഗങ്ങളിൽ അടിയന്തരമായി ആഴം കൂട്ടിയില്ലെങ്കിൽ വലിയ അപകട സാധ്യതയെന്ന് ജലഗതാഗത വകുപ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ജങ്കാർ കായലിൽ ഉറച്ചിരുന്നു. നടപടി ഉണ്ടായില്ലെങ്കിൽ വേനൽ കടുക്കുന്നതോടെ വൈക്കം -തവണ കടവ് ബോട്ട്സർവീസ് കൂടുതൽ അപകടകരമാവുമെന്നാണ് ജീവനക്കാർ പറയുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും