ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു
ബാംഗ്ലൂർ: ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് ഡിപ്പോയിൽ നിന്ന് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൈസൂരു- ബംഗളൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശികളായി മിഥിലേഷ്(ഡ്രൈവർ), അരുൺ(കണ്ടക്ടർ) എന്നിവരാണ് മരിച്ചത്. തത്കാലിക ജീവനക്കാരൻ ആണ് ഡ്രൈവർ മിഥിലേഷ്. അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടുകൂടിയാണ് അപകടം സംഭവിച്ചത്.
Comments ()