Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ദേവസ്വം ബോർഡുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; വരുമാനം കൂട്ടാൻ വിപുലമായ പദ്ധതികൾ കേരള ലോട്ടറിയുടെ മുഖമുദ്ര വിശ്വാസ്യത: തിരുവഞ്ചൂർ രാധാകൃഷ്ണൻ നെന്മാറ ഇരട്ടകൊലക്കേസ് പ്രതി ചെന്താമരക്ക് തൂക്കുകയർ കോട്ടയത്ത് കൂരോപ്പടയിൽ കുടുംബത്തോടൊപ്പം വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥനും മരിച്ചു ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക് അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി
|
Loading Weather...
Follow Us:

പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു

എസ്. സതീഷ് കുമാർ

പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു

വൈക്കം: വൈക്കം കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിൽ സർവീസ് കഴിഞ്ഞ് പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു. ടി.വി പൂരം നടുപുരയിൽ മോഹനൻ്റെ തട്ടുകടയാണ് തകർന്നത്. 7 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്.

0:00
/1:53

ഉടമയടക്കം നാല് ജോലിക്കാരും ഭക്ഷണം കഴിക്കുന്നവരും ഉണ്ടായിരുന്നപ്പോഴാണ് അപകടം. പ്രധാന റോഡരികിലുള്ള മതിലിന്റെ ഭാഗത്തേക്ക് പിന്നോട്ടെടുത്ത് ബസ് പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ആർക്കും പരുക്കില്ല. തട്ടുകട തകർന്നതോടെ തട്ടുകടയിൽ തയ്യാറാക്കി വച്ചിരുന്ന ഭക്ഷണ വസ്തുക്കൾ നശിച്ചു. തട്ടുകടയിലെ പാത്രങ്ങളടക്കം തകർന്ന മതിലിനടിയിലായി. അപകട സമയത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെ മേൽ തകർന്ന ഭാഗങ്ങൾ വീന്നെങ്കിലും ഉടൻ ഓടി മാറാൻ കഴിഞ്ഞതാണ് രക്ഷയായത്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് പാർക്ക് ചെയ്ത ഇരുചക്ര വാഹനത്തിനും സമാന രീതിയിൽ ബസ് ഇടിച്ച് കേടുപാടു വന്നതായും സംശയമുണ്ടായിരുന്നു. ഇവിടെ പാർക്ക് ചെയ്ത് പോയ യാത്രക്കാരൻ്റെ ഇരുചക്ര വാഹനമാണ് തിരികെ വന്നപ്പോൾ മറിഞ്ഞ് കേടു വന്നതായി കണ്ടത്. ജീവനക്കാരുടെ അശ്രദ്ധയാണ് ഇങ്ങനെ അപകടം ഉണ്ടാവാൻ കാരണമെന്നാണ് പരാതി. പലപ്പോഴും ഇങ്ങനെയുണ്ടാകുന്ന അപകടങ്ങൾ പുറത്തറിയാതെ പോകുകയാണെന്നുമാണ് ആക്ഷേപം ഉയരുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും