പാലായിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശി കളിയ മരിയ ഫിലോമിന (63) ചാർലി പി. എസ് (64) എന്നിവർക്കും എതിർ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി സനറ്റിനുമാണ് (43) പരിക്കേറ്റത്. 5 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം. ആശുപത്രിയിൽ നിന്നു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
Comments ()