Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കർക്കിടക വാവുബലി തർപ്പണം: തയ്യാറെടുപ്പുകൾ പൂർത്തിയായി

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കർക്കിടക വാവുബലി തർപ്പണം: തയ്യാറെടുപ്പുകൾ പൂർത്തിയായി

ചെമ്മനത്തുകര: പരശുരാമനാൽ പ്രതിഷ്ഠിതമായ ചെമ്മനത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 1173 നമ്പർ എൻ.എസ്.എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽ, കർക്കിടക വാവു ദിവസമായ 12 ന് പുലർച്ചെ 4:30 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.

ക്ഷേത്രത്തിന് മുന്നിലുള്ള കുളത്തിലാണ് ഭക്തജനങ്ങൾക്കായി ബലിതർപ്പണ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ശംഖ്, ചക്ര, ഗദാധാരിയായി ചതുർബാഹുവായി കുടികൊള്ളുന്ന ഭഗവാന് പ്രത്യേക വഴിപാടുകളും പൂജകളും അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്. തർപ്പണത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ക്ഷേത്രക്കമ്മിറ്റി ഉറപ്പാക്കിയിട്ടുണ്ട്.

കർക്കിടക വാവിന്റെ ഐതീഹ്യം

ദക്ഷിണായന കാലഘട്ടത്തിന്റെ തുടക്കത്തിലാണ് കർക്കിടക വാവ് അഥവാ കർക്കിടക അമാവാസി വരുന്നത്. ഈ സമയത്ത് പിതൃക്കൾ പിതൃലോകത്തുനിന്ന് ഭൂമിയിലേക്ക് വരുമെന്നും, അവരുടെ ആത്മാക്കളുടെ ശാന്തിക്കായി പിൻതലമുറക്കാർ ചെയ്യുന്ന ബലിതർപ്പണം അവർ സന്തോഷത്തോടെ സ്വീകരിക്കുമെന്നുമാണ് ഹൈന്ദവ വിശ്വാസം. തിലതർപ്പണം നടത്തുകയും ചെയ്യുന്ന സന്തതികൾക്ക് പിതൃക്കളുടെ അനുഗ്രഹും, ശാസ്ത്രവിധിയനുസരിച്ച് ഈ ദിവസം നടത്തുന്ന പിതൃതർപ്പണം ആത്മാക്കൾക്ക് മോക്ഷം നൽകുമെന്നും, കുടുംബത്തിൽ സമാധാനവും ഐശ്വര്യവും കൊണ്ടുവരുമെന്നുമാണ് ഐതീഹ്യം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും