Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രക്ഷന് സ്വാന്തനമേകി വനം മന്ത്രി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പി.എം ശ്രീ പദ്ധതിയില്‍ തുടരും: മുഖ്യമന്ത്രി വി.ഡി സതീശൻ വൈക്കത്ത് പതിനാറുകാരിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ടി.വി. പുരത്തെ വിളക്കുമാടത്തുരുത്തിലേക്ക് തൂക്കുപാലം നിർമ്മിക്കും: മന്ത്രി മോൻസ് ജോസഫ് ഷി​ഗെല്ല പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കെ.വി കനാലിലും വല്യാനപ്പുഴയിലും ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രക്ഷന് സ്വാന്തനമേകി വനം മന്ത്രി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പി.എം ശ്രീ പദ്ധതിയില്‍ തുടരും: മുഖ്യമന്ത്രി വി.ഡി സതീശൻ വൈക്കത്ത് പതിനാറുകാരിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ടി.വി. പുരത്തെ വിളക്കുമാടത്തുരുത്തിലേക്ക് തൂക്കുപാലം നിർമ്മിക്കും: മന്ത്രി മോൻസ് ജോസഫ് ഷി​ഗെല്ല പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കെ.വി കനാലിലും വല്യാനപ്പുഴയിലും ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ
|
Loading Weather...
Follow Us:

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രക്ഷന് സ്വാന്തനമേകി വനം മന്ത്രി

എസ്. സതീഷ്കുമാർ

കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രക്ഷന് സ്വാന്തനമേകി വനം മന്ത്രി

കോട്ടയം: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് സ്വാന്തനമേകാൻ വനംവകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ എത്തി.

കാട്ടാന ആക്രമണത്തില്‍ മരിച്ച ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകന്‍ പതിനൊന്നുകാരനായ രക്ഷന്‍ കിടക്കുന്ന 25-ാം വാര്‍ഡിലെത്തിയ മന്ത്രി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കുമുള്‍പ്പെടെ എല്ലാ കാര്യത്തിലും സർക്കാർ ഒപ്പമുണ്ടാകുമെന്ന് ബന്ധുക്കളോട് പറഞ്ഞു. രക്ഷന്റെയും സഹോദരി രക്ഷിണയുടെയും പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട നഷ്ടപരിഹാര തുകയുടെ രേഖകകളും മന്ത്രി കൈമാറി. പരിക്കേറ്റ കുട്ടിക്ക് 18 വയസ് തികയുന്നതുവരെ റേഷന്‍ സാധനങ്ങള്‍ സർക്കാർ വീട്ടിലെത്തിച്ച് നൽകുകയും പ്രതിമാസം കുടുംബത്തിന് അയ്യായിരം രൂപയും നല്‍കുമെന്ന് മന്ത്രി ഷിബു ബേബിജോൺ അറിയിച്ചു.

കുട്ടികളുടെ സംരക്ഷണത്തിനായി വനം വകുപ്പിലെ ഒരു സീനിയര്‍ ഓഫീസറെ മെന്റര്‍ ആയി നിയോഗിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യസ്ഥിതി പൂര്‍ണമായും ഭേദമായ ശേഷമേ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യൂ. എല്ലാ ദിവസവും ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് കുട്ടിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു. ചിന്നക്കനാലിലെ വീട്ടിലെത്തുമെന്ന് മന്ത്രി രക്ഷന്റെ ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. സദറുദ്ദീന്‍ അഹമ്മദ്, ഡോ. ഫ്രെഡറിക് പോള്‍, ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. സതീഷ് ചന്ദ്രന്‍, ഡോ. ടിനു രവി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജയചന്ദ്രന്‍ നായര്‍, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പ്രഫുല്‍ അഗര്‍വാള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും