Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രക്ഷന് സ്വാന്തനമേകി വനം മന്ത്രി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പി.എം ശ്രീ പദ്ധതിയില്‍ തുടരും: മുഖ്യമന്ത്രി വി.ഡി സതീശൻ വൈക്കത്ത് പതിനാറുകാരിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ടി.വി. പുരത്തെ വിളക്കുമാടത്തുരുത്തിലേക്ക് തൂക്കുപാലം നിർമ്മിക്കും: മന്ത്രി മോൻസ് ജോസഫ് ഷി​ഗെല്ല പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കെ.വി കനാലിലും വല്യാനപ്പുഴയിലും ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ രക്ഷന് സ്വാന്തനമേകി വനം മന്ത്രി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പി.എം ശ്രീ പദ്ധതിയില്‍ തുടരും: മുഖ്യമന്ത്രി വി.ഡി സതീശൻ വൈക്കത്ത് പതിനാറുകാരിയെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ ടി.വി. പുരത്തെ വിളക്കുമാടത്തുരുത്തിലേക്ക് തൂക്കുപാലം നിർമ്മിക്കും: മന്ത്രി മോൻസ് ജോസഫ് ഷി​ഗെല്ല പ്രതിരോധിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്‌ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം കെ.വി കനാലിലും വല്യാനപ്പുഴയിലും ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ
|
Loading Weather...
Follow Us:

പി.എം ശ്രീ പദ്ധതിയില്‍ തുടരും: മുഖ്യമന്ത്രി വി.ഡി സതീശൻ

പി.എം ശ്രീ പദ്ധതിയില്‍ തുടരും: മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പദ്ധതിയില്‍ കേന്ദ്ര സർക്കാരിനോട് ഇളവ് ആവശ്യപ്പെടുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. പി.എം ശ്രീയില്‍ തീരുമാനമെടുക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോണ്‍, പി.സി വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാന സർക്കാർ തുടർനടപടി സ്വീകരിക്കുക.

പദ്ധതിയുടെ നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി ഇതിനോടകം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. മുൻ സർക്കാർ പി.എം ശ്രീയുമായി ബന്ധപ്പെട്ട കരാറുകള്‍ മരവിപ്പിച്ച നടപടിക്ക് നിയമപരമായ സാധുതയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ ഉപസമിതിയെ നിയോഗിച്ച്‌ വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും