Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ സെൻസസ് ജില്ലയിൽ 6710 പേര്‍ ഇതുവരെ സെൽഫ് എന്യുമറേഷൻ നടത്തി മോഹൻലാൽ ഇനി തൂഫാൻ വാറിയർ: ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോർത്തു പടിഞ്ഞാറേനട തെക്കേനട റോഡിൻ്റെ അറ്റകുറ്റപ്പണികൾ തുടങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം: അടിയന്തര അറ്റകുറ്റപ്പണിക്ക് നടപടി വൈക്കം നഗരസഭയിലെ സെൽഫ് എന്യുമറേഷന് തുടക്കമായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി സംസ്ഥാന ബജറ്റ് നാളെ ക്ലാസ് മുറിയിൽ നിന്നും നിയമസഭയിലേക്ക്: രാഷ്ട്രീയത്തിലെ അപൂർവ്വ ഗുരുശിഷ്യ ബന്ധത്തിൻ്റെ കഥ വൈക്കം വലിയ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ; യാത്രക്കാർ ഭീതിയിൽ റോഡ് അറ്റകുറ്റപണി വൈക്കത്ത് പടിഞ്ഞാറെ നട തെക്കേനട റോഡിൽ ഗതാഗത നിരോധനം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ലോൺ അടച്ചുതീർത്തിട്ടും എൻ.ഒ.സി നൽകിയില്ല: ധനകാര്യ സ്ഥാപനത്തിന് 5 ലക്ഷം രൂപ പിഴ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ
|
Loading Weather...
Follow Us:

അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്

അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്

വണ്ടിപ്പെരിയാർ: ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. ആദിവാസി വിഭാഗത്തിൽപെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരികയും ചെയ്യുന്ന യുവതിയെ നിരീക്ഷിക്കുന്നത്. തുടർന്ന് ഇന്ന് രാവിലെ പ്രദേശത്ത് നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയേയും കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും