Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ഡി.ബി കോളേജിൽ കൊമേഴ്സ് ദിനാഘോഷം നടത്തി

ഡി.ബി കോളേജിൽ കൊമേഴ്സ് ദിനാഘോഷം നടത്തി
തലയോലപ്പറമ്പ് ഡി.ബി കോളേജ് കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസികയുടെ പ്രകാശനം പ്രിൻസിപ്പാൾ ഡോ. ആർ അനിത നിർവ്വഹിക്കുന്നു.

തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കൊമേഴ്സ് ദിനം ആഘോഷിച്ചു. മിനി ഓഡിറ്റേറിത്തിൽ നടത്തിയ പരിപാടി പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി  ഡോ. എസ്.കെ ജയശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രിൻസിപ്പാൾ പ്രകാശനം ചെയ്തു. സംസ്‌കൃത വിഭാഗം മേധാവി ഡോ. എം. വിജയ് കുമാർ, ഹിന്ദി വിഭാഗം മേധാവി ഡോ. ദീപാകുമാരി,  എൻ.സി.സി കെയർടേക്കൽ ഡോ. വി ഗണേഷ് ചന്ദ്രപ്രഭു എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വി. ഉണ്ണികൃഷ്ണൻ, ഡോ. പി.എസ് രാജശ്രീ, ഡോ. കെ.എം ശ്രീലക്ഷ്മി, കെ.എസ്.ദിവ്യ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുടെ തയ്യാറാക്കിയ കൊമേഴ്സ് തത്വങ്ങളുടെ ചാർട്ട് പ്രദർശനം, ക്വിസ് മത്സരം, ട്രഷർ ഹണ്ട്, ഉൽപന്നവിപണന മേള എന്നിവയും ഉണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും