ഡിജിറ്റൽ കാണിക്ക സമർപ്പിച്ചു
മറവൻതുരുത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തലയോലപ്പറമ്പ് ഗ്രാമീൺ ബാങ്ക് ഡിജിറ്റൽ കാണിക്ക സമർപ്പിച്ചു
മറവൻതുരുത്ത്: മറവൻതുരുത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തലയോലപ്പറമ്പ് ഗ്രാമീൺബാങ്ക് ശാഖ ഡിജിറ്റൽ കാണിക്കയും ക്യു.ആർ കോഡും സമർപ്പിച്ചു. ക്ഷേത്രനടയിലെ ഭക്തിനിർഭരമായ ചടങ്ങിൽ ഗ്രാമീൺ ബാങ്ക് തലയോലപ്പറമ്പ് ശാഖ മാനേജർ പി.ജി സിജോയിൽ നിന്നും ക്ഷേത്ര ദേവസ്വം കൺവീനർ വി.എസ് കുമാർ ഡിജിറ്റൽ കാണിക്ക ഏറ്റുവാങ്ങി.

ഉണ്ണി വടക്കേടത്ത് ആദ്യ കാണിക്ക സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തിമാരായ അനന്തൻ പോറ്റി, വിപിൻ കൃഷ്ണ, ക്ഷേത്ര ഭാരവാഹികളായ സുരേഷ് കുമാർ നെടുമ്പള്ളി, രാധാകൃഷ്ണ പണിക്കർ, മനോജ് കൈമൾ, ഗീത അശോകൻ, സ്മിത രാജേഷ്, ഗ്രാമീൺ ബാങ്ക് ജീവനക്കാരായ സാബു എം. ചന്ദ്രൻ, എം. ബാലകൃഷ്ണൻ എന്നിവരും നൂറുകണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു.
Comments ()