എ.കെ.സി.എച്ച്.എം.എസ് ശതാബ്ദി ആഘോഷ വിളംബരവും മഹിളാ യുവജന കണ്‍വെന്‍ഷനും
വൈക്കം: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ(എ.കെ.സി.എച്ച്.എം.എസ്) ശതാബ്ദി ആഘോഷ വിളംബരവും മഹിളാ, യുവജന കണ്‍വെന്‍ഷനും സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് ഒന്നിന് കോട്ടയം തിരുനക്കരയില്‍ നടക്കുന്ന ശതാബ്ദി ആഘോഷ സമാപന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച സഭാ അംഗങ്ങളെയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വൈക്കം ഭാസിയെയും ചടങ്ങില്‍ ആദരിച്ചു. ഡി.സി.യു.എഫ് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ.വന്ദ്യരാജ്, പി.ആര്‍.ഡി.എസ് കോര്‍ഡിനേറ്റര്‍ പൊയ്കയില്‍ പ്രസന്നകുമാര്‍, പി.കെ. സഹദേവന്‍, കെ.കെ. കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഹിള ഫെഡറേഷന്‍ കണ്‍വെന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് സിജ മനോജും യൂവജന കണ്‍വെന്‍ഷനില്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ആദര്‍ശും അധ്യക്ഷത വഹിച്ചു. ലതാ സുരേന്ദ്രന്‍, അഖില്‍ റെജി എന്നിവര്‍ നയവിശദീകരണം നടത്തി. പരിപാടിയോടനുബന്ധിച്ച് റാലിയും നടന്നു.