Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി മന്ത്രി വി.എൻ. വാസവൻ സമർപ്പിക്കുന്നു

എസ്. സതീഷ്കുമാർ

കോട്ടയം: കാലപ്പഴക്കം മൂലം നാശത്തിന്റെ വക്കിലായിരുന്ന ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തിയാക്കി മന്ത്രി വി.എൻ. വാസവൻ സമർപ്പിച്ചു. 16–ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന ചുവർചിത്രങ്ങളുടെ സംരക്ഷണ പദ്ധതി ഒരു വർഷം മുൻപാണ് തുടങ്ങിയത്. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും വാസ്തുവിദ്യാ ഗുരുകുലം എക്സിക്യുട്ടീവ് ഡയറക്‌ടറും തമ്മിൽ ഒപ്പ് വെച്ച കരാർ പ്രകാരമാണ് ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ പൂർത്തീകരിച്ചത്.

പുതുക്കിയ ചുവർചിത്രം

വാസ്തുവിദ്യാ ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടന്റ നേതൃത്വത്തിൽ അസിസ്റ്റന്റ് മ്യൂറൽ ആർട്ടിസ്റ്റുകളായ മണ്ണടി അഭിലാഷ് കുമാർ, ആറൻമുള ജയകൃഷ്ണൻ എന്നിരുടെ നേതൃത്വത്തിലാണ് പണികൾ നടത്തിയത്. ഇന്ത്യൻ നാഷനൽ റിസെർച് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് കൾചറൽ പ്രോപട്ടി (എൻ.ആർ.എൽ.സി) മുൻ ഡയറക്ടർ ഡോ. വേലായുധൻ നായരുടെ മേൽനോട്ടത്തിലായിരുന്നു ചിത്രങ്ങളുടെ സംരക്ഷണ ജോലികൾ നടന്നത്. ക്ഷേത്ര ഗോപുര ഭിത്തിയിൽ അകം വാതിലിന്റെ തെക്ക്, വടക്കു ഭാഗങ്ങളിലും ഇതേ രീതിയിൽ ഗോപുരത്തിനു പുറത്തുമായുള്ള അനന്തശയനം, പ്രദോഷ നൃത്തം, കാളിയമർദനം എന്നിവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഗോപുരവാതിലിന്റെ അകത്തെ ചുമരിന്റെ വശത്തുള്ള 142 ചതുരശ്ര അടിയിലുള്ള അനന്ത ശയനത്തിന്റെ ചിത്രമാണ് ആദ്യഘട്ടത്തിൽ സംരക്ഷിച്ചത്. പ്രദോഷ നൃത്തം, വേട്ട ശാസ്താവ് അഘോരമൂർത്തി, വസ്ത്രാപരണം, വേണുഗോപാലം, രണ്ട് ദ്വാരപാലകർ, വീരാളിപ്പട്ട് തുടങ്ങിയ ചിത്രങ്ങളുടേയും ആറ് ഘട്ടങ്ങളായുള്ള സംരക്ഷണ ജോലികൾ പൂർത്തിയാക്കി.
ഏറ്റുമാനൂരിലെ ചുമർ ചിത്രങ്ങളുടെ സംരക്ഷണ പ്രവൃത്തികൾ വാസ്തുവിദ്യാ ഗുരുകുലം ആരംഭിച്ചത് ഗ്രാഫിക്കൽ ഡോക്കുമെൻറേഷനോടു കൂടിയാണ് നടത്തിയത്. ചിത്രത്തിൻ്റ ഓരോ ഭാഗവും സുഷ്മമായി ഫോട്ടോ -വീഡിയോ എന്നിവയിലൂടെ പകർത്തി എടുത്തു. ഇതിനെ അടിസ്ഥാനപ്പെടുത്തി ഏതൊക്കെ മാർഗങ്ങളിലൂടെയാണ് ഈ ചുമർ ചിത്രങ്ങളെ സംരക്ഷിച്ചത് എന്ന് മനസിലാക്കാൻ സഹായിക്കും. രണ്ടാം ഘട്ടത്തിൽ ചിത്രങ്ങളിലെയും ചുറ്റുമുള്ള സ്ഥലങ്ങളിലെയും മാറാലകളും പൊടിപടലങ്ങളും ശ്രദ്ധയോടെ സുഷ്‌മമായി നീക്കം ചെയ്തു. മൂന്നാം ഘട്ടം ജീവികളുടെ അവശിഷ്ടങ്ങളും കരി, എണ്ണമെഴുക്ക് തുടങ്ങിയവ ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇൻഡ്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് കെമിക്കൽ വർക്കിലൂടെ നീക്കം ചെയ്തു. നാലാം ഘട്ടത്തിൽ ചിത്രങ്ങളിൽ ഉണ്ടായിരുന്ന അന്യവസ്‌തുക്കൾ ചിത്രങ്ങൾക്ക് കേട് സംഭവിക്കാതെ നീക്കം ചെയ്തു.അഞ്ചാം ഘട്ടത്തിൽ ചിത്രത്തിനു ചുറ്റും ബലക്ഷയം സംഭവിച്ച കുമ്മായ പ്രതലം നീക്കം ചെയ്തു. പുതിയ കുമ്മായക്കുട്ടുകൾ തയ്യാറാക്കി ബലപ്പെടുത്തിയെടുത്തു. ആറാംഘട്ടത്തിൽ കെമിക്കൽ വർക്കിലൂടെ ചിത്രങ്ങളെ തെളിച്ചെടുക്കുകയു, ഏഴാം ഘട്ടത്തിൽ പ്രകൃതിദത്ത വർണ്ണങ്ങൾ ആവശ്യമായ സ്ഥലങ്ങളിൽ മാത്രം കുറഞ്ഞ രീതിയിൽ ഉപയോഗിച്ചു കൊണ്ടാണ് ഏറ്റുമാനൂരിലെ പുരാതന ചുമർ ചിത്രങ്ങളുടെ സംരക്ഷണം വാസ്തുവിദ്യാ ഗുരുകുലം നടത്തിയത് .ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.കെ. രാജൻ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം കളക്ടർ. ചേതൻ കുമാർ മീണ, കോട്ടയം എസ്.പി ഷാഹുൽ ഹമീദ് ഐ.പി.എസ് വാസ്തുവിദ്യാ ഗുരുകുലം ചെയര്‍മാന്‍ ഡോ. ജി. ശങ്കര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രിയദര്‍ശന്‍ പി.എസ്, എന്‍.ആര്‍.എല്‍.സി മുന്‍ ഡയറക്ടര്‍ ഡോ. എം. വേലായുധന്‍ നായര്‍, ഡോ.എം.ജി. ശശിഭൂഷന്‍, നഗരസഭാ കൗണ്‍സിലര്‍ താരാ സുരേഷ്, എ.ബി ശിവൻ (കോഴ്സ് കോർഡിനേറ്റർ, വാസ്തു വിദ്യാ ഗുരുകുലം, ദർശന പഴവൂർ (ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജി കെമിസ്റ്റ്) തുടങ്ങിയവര്‍ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും