Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

എല്‍.ഡി.എഫ്. സ്ഥാനാർത്ഥി പി.പ്രദീപും എന്‍.ഡി.എ. സ്ഥാനാർത്ഥി കെ.അജിത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

എല്‍.ഡി.എഫ്. സ്ഥാനാർത്ഥി പി.പ്രദീപും എന്‍.ഡി.എ. സ്ഥാനാർത്ഥി കെ.അജിത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
എല്‍.ഡി.എഫ്. സ്ഥാനാർത്ഥി പി. പ്രദീപ് പത്രിക സമർപ്പിക്കുന്നു

വൈക്കം: നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാർത്ഥി പി.പ്രദീപും എന്‍.ഡി.എ. സ്ഥാനാർത്ഥി കെ.അജിത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉപവരണാധികാരി വൈക്കം തഹസില്‍ദാര്‍ പി.ആര്‍. അഭിലാഷിനാണ് ഇരുവരും രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചത്.

0:00
/1:41

വടക്കേനട ദേവസ്വം മൈതാനത്ത് നിന്നും പ്രകടനമായാണ് പി.പ്രദീപ് പത്രിക നല്‍കാന്‍ എത്തിയത്. മേളങ്ങളുടെ അകമ്പടിയോടെ നൂറുകണകിന് പ്രവർത്തകരുമായാണ് ഇരുവരും പത്രികാ സമർപ്പണത്തിനായി താലൂക്കാഫീസിൽ എത്തിയത്. ജില്ലയിലെയും നിയോജകമണ്ഡലത്തിലെയും നേതാക്കളായ സി.പി.ഐ ജില്ല സെക്രട്ടറി സന്തോഷ് കുമാർ, ആർ. സുശീലൻ, ടി.എൻ. രമേശൻ, സി.കെ. ആശ, വൈക്കം സി.പി.എം ഏരിയ സെക്രട്ടറി പി.ശശിധരൻ, തലയോലപറമ്പ് സി.പി.എം ഏരിയ സെക്രട്ടറി കുസുമൻ, കെ. ശെൽവരാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ.അജിത്ത് കച്ചേരിക്കവലയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കോവിലകത്തും കടവിലെ മത്സ്യതൊഴിലാളികളാണ് അജിത്തിന് കെട്ടിവയ്ക്കാനുള്ള പണം സമാഹരിച്ച് നൽകിയത്. ബി.ജെ.പി. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് എം.പി.സെന്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു മത്തായി, അഡ്വ. അജിത്ത് ബാബു തുടങ്ങിയവരും നിരവധി പ്രവര്‍ത്തകരും പങ്കെടുത്തു. തുടര്‍ന്ന് ടി.വി.പുരം, തലയാഴം തുടങ്ങിയ മേഖലകളില്‍ പര്യടനം നടത്തി.
യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.ബിനിമോന്‍ തിങ്കളാഴ്ചയാണ് യു ഡി എഫ് നേതാക്കളുമായെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും