കൊച്ചിയിൽ വീണ്ടും തട്ടിപ്പ്: സെയിൽസ് ഗേളിൽ നിന്ന് മധ്യവയസ്കൻ പണം കവർന്നു
കൊച്ചി : കൊച്ചിയിൽ സെയിൽസ് ഗേളിനെ കബളിപ്പിച്ച് മദ്ധ്യ വയസ്കൻ്റെ പണം തട്ടൽ. വൈറ്റിലയിലെ ഹെർ ഡേ എന്ന കടയിലാണ് കടയുടമ പറഞ്ഞയച്ചതാണെന്ന വ്യാജേന പണം വാങ്ങി അഞ്ജാതൻ കടന്നുകളഞ്ഞത്. സമാനരീതിയിൽ മറ്റ് പലയിടത്തുനിന്നും ഇയാൾ പണം തട്ടിയിട്ടുണ്ടത്രെ... കൊച്ചി വൈറ്റിലയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് മാസ്ക് ധരിച്ച് എത്തി ഈ തട്ടിപ്പ് നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ കടയിലെത്തി അവിടുത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ച് ഇയാൾ മടങ്ങിയാതായി കാണാം. പിന്നീട് കുറച്ചു സമയത്തിന് ശേഷം ഫോണിൽ സംസാരിച്ചുകൊണ്ട് വീണ്ടും കടയിലേക്ക് എത്തി കടയുടമയോടാണ് താൻ സംസാരിക്കുന്നതെന്ന് സെയിൽസ് ഗേളിനെ വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. തനിക്ക് പണം നൽകാൻ ഉടമ പറഞ്ഞിട്ടുണ്ടെന്ന് അറിയിച്ചു.

സ്ഥാപനത്തിൽ പുതുതായി ജോലിക്ക് കയറിയ പെൺകുട്ടി പെട്ടു.
കടയിലെ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പരിചയമില്ലാതിരുന്ന പെൺകുട്ടി, ഇയാൾ പറയുന്നത് വിശ്വസിച്ച് കൗണ്ടറിൽ ഉണ്ടായിരുന്ന 6000 രൂപ എടുത്ത് കൊടത്തു. പണം നൽകുന്നതിന് എണ്ണി നോക്കാൻ ശ്രമിച്ച പെൺകുട്ടിയോട് എണ്ണേണ്ട ആവശ്യമില്ല, ഞാൻ എണ്ണിക്കോളാം എന്ന ഡയലോഗും കാച്ചിയാണ് ഇയാൾ പണം വേഗത്തിൽ വാങ്ങി കടന്നത്.
Comments ()