Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ഗാന്ധി രക്തസാക്ഷിത്വ വാരാചരണം തുടങ്ങി

ഗാന്ധി രക്തസാക്ഷിത്വ വാരാചരണം തുടങ്ങി
ഗാന്ധി രക്തസാക്ഷിത്വ വാരാചരണത്തിൻ്റെ ഭാഗമായുള്ള എക്സിബിഷൻ സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സംസ്ഥാന പുരാരേഖ വകുപ്പും വൈക്കം നഗരസഭയും ചേർന്ന് നടത്തുന്ന ഗാന്ധി രക്തസാക്ഷിത്വ വാരാചരണ ഭാഗമായുള്ള പരിപാടികൾക്ക് തുടക്കമായി. ഫെബ്രുവരി 6 വരെയുള്ള പരിപാടികളുടെ ഭാഗമായി എക്സിബിഷനാണ് തുടക്കമായത്. വൈക്കം സത്യാഗ്രഹ സ്മാരകത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു ചടങ്ങുകൾക്ക് തുടക്കമായത്.

0:00
/2:04

എക്സിബിഷൻ സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുരാരേഖാ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് എസ്. പാർവതി സ്വാഗതം ആശംസിച്ചു. വിവിധ സ്കൂൾ അധ്യാപകരും മ്യൂസിയം സൗഹൃദസമിതി അംഗങ്ങളും സ്കൂൾ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി ആറു വരെയാണ് എക്സിബിഷൻ. വരും ദിവസങ്ങളിൽ എക്സിബിഷൻ എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്കുശേഷം വിദ്യാർഥികൾക്കായുള്ള കഥകളും വിനോദങ്ങളും അടങ്ങിയ പപ്പറ്റ് നടന്നു. വൈകിട്ട് അൻവർ അലിയുടെ ഗാന്ധി തൊടൽമാല ദൃശ്യാവിഷ്കാരം നടക്കും. ഫെബ്രുവരി ആറിനാണ് രക്തസാക്ഷിത്വ വാരാചരണത്തിന്റെ സമാപന സമ്മേളനം നടക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും