Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഇൻഡോ അമേരിക്കൻ കരാറിൻ്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണം: എ.ഐ.ടി.യു.സി.

ഇൻഡോ അമേരിക്കൻ കരാറിൻ്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണം: എ.ഐ.ടി.യു.സി.
എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ സംസാരിക്കുന്നു

ഫെബ്രു 21 ന് പ്രതിഷേധ സമരം

വൈക്കം:ഇന്ത്യയുടെ കാർഷീക വ്യാവസായിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന
ഇൻഡോ - അമേരിക്കൻ വ്യാപാര കരാറിൻ്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അമേരിക്കൻ ഉൽപ്പന്നങ്ങൾ നികുതിരഹിതമായി ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യാമെന്ന വ്യവസ്ഥ വൻതോതിലുള്ള ചൂഷണത്തിന് ഇടനൽകുമെന്ന് യോഗം ചൂണ്ടികാണിച്ചു.
കേരളത്തിലെ നെൽകർഷകർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ്സ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിന് പിന്നിൽ ഇൻഡോ അമേരിക്കൻ കരാറാണ്.
വ്യവസായ ബന്ധ കോഡുമായി ബന്ധപ്പെട്ട ആശയകുഴപ്പം പരിഹരിക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ ദേശീയ പണിമുടക്കം നടന്ന ദിവസം തന്നെ പാർലമെൻ്റിൽ അവതരിപ്പിച്ച ഭേദഗതി തൊഴിലാളി വർഗ്ഗത്തിനെതിരെയുള്ള വെല്ലുവിളിയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടെ തുച്ഛമായ വിഹിതം പോലും തുടർന്ന് നൽകുവാനാകില്ലെന്ന കേന്ദ്ര നിർദ്ദേശത്തിൽ യോഗം പ്രതിഷേധിച്ചു. ഈ വിഷയങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രു 21 ന് പ്രാദേശിക തലത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തുവാൻ തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടി.ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ സെക്രട്ടറി ആർ. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന ഭാരവാഹികളായ വിജയൻ കുനിശ്ശേരി, താവം ബാലകൃഷ്ണൻ, കെ.എസ്. ഇന്ദുശേഖരൻ നായർ, കെ.വി. കൃഷ്ണൻ, അഡ്വ. വി.ബി. ബിനു, സി.കെ. ശശിധരൻ, കെ.കെ. അഷറഫ്, കെ.സി. ജയപാലൻ പി.കെ. മൂർത്തി, പി.വി. സത്യനേശൻ, അഡ്വ. ഗോവിന്ദൻ പള്ളക്കാപ്പിൽ, അഡ്വ. ആർ. സജിലാൽ, അഡ്വ. ജി. ലാലു, എലിസബത്ത് അസീസി, എ. ശോഭ, എം.വൈ. ഔസേഫ്, സി.കെ. ആശ എം.എൽ.എ, അഡ്വ. ജോർജ് തോമസ്, പി.കെ. നാസർ, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ് കുമാർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് എന്നിവർ സംസാരിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും