Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ജനകീയ നഗരശുചീകരണ യജ്ഞത്തിന് തുടക്കമായി

ജനകീയ നഗരശുചീകരണ യജ്ഞത്തിന് തുടക്കമായി
നഗരശുചീകരണ യജ്ഞം കായലോര ബീച്ചിൽ മുനിസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നാടിൻ്റെ കൈയ്യടി നേടി വൈക്കം നഗരസഭയുടെ ജനകീയ നഗരശുചീകരണ യജ്ഞത്തിന് കായലോര ബീച്ചിൽ തുടക്കമായി. വൃത്തിയുള്ള നാടിനായി നമുക്ക് കൈകോർക്കാം എന്ന മുദ്രാവാക്യവുമായാണ് വൈക്കം നഗരസഭ നഗരയുടെ ജനകീയ പങ്കാളിത്ത ഈ നഗര ശുചീകരണയജ്ഞം.

നഗരസഭയിൽ നിന്ന് പ്രചരണ ജാഥയായി ബീച്ചിലെത്തിയായിരുന്നു പരിപാടിയുടെ തുടക്കം. ബീച്ചിലാണ് ശുചീകരണം പ്രവർത്തനങ്ങൾക്ക് തുടക്കമായത്. നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ശുചീകരണ ഉദ്ഘാടനം ചെയ്തു. നഗരസഭാ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലയിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ശുചീകരണത്തിൽ പങ്കാളികളായി.

0:00
/1:56

രാഷ്ട്രീയ ഭേദമില്ലാതെ നഗരസഭ അംഗങ്ങളും സജീവമായി ബീച്ച് ശുചീകരണത്തിൽ പങ്കെടുത്തു. വരുന്ന ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ സ്ഥാപനങ്ങളിലും ഈ യജ്ഞത്തിൻ്റെ ഭാഗമായി ശുചീകരിക്കും. ബീച്ചിലെ അനധികൃത ബങ്കുകളടക്കം നീക്കിയാണ് ശുചീകരണം. ബിച്ചിലെ ലൈറ്റുകളടക്കം പൂർണ്ണമായി പ്രകാശിപ്പിച്ച് സൗന്ദര്യവൽക്കരിക്കാനാണ് നഗരസഭയുടെ തീരുമാനം. അതിനുള്ള പദ്ധതികൾ ഇനി നടപ്പാക്കുമെന്ന് ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. ടൗൺഹാൾ, പാർക്ക്, നഗരസഭ മാലിന്യ കേന്ദ്രം, ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളുടെ പരിസരവും നഗര പ്രദേശങ്ങളും ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി ജനകീയ പങ്കാളിത്തം ഉറപ്പാക്കി ശുചീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും