കർക്കിടക വാവുബലി
വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി 12 ന് വെളുപ്പിന് 5.30 ന് ആരംഭിയ്ക്കും. ക്ഷേത്രം മേൽശാന്തി സിബിൻ ശാന്തിയുടേയും ഗോകുൽ ശാന്തിയുടേയും കാർമ്മികത്വത്തിൽ ബലിതർപ്പണവും ക്ഷേത്രത്തിൽ പ്രത്യേക പിതൃപൂജകളും ഉണ്ടാകും. ഭക്തരുടെ സൗകര്യാർത്ഥം വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Comments ()