കെ.എസ്.ടി.എ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളെത്തിച്ചു
വൈക്കം: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ). സംഘടനയുടെ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും അവശ്യസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

മറവൻതുരുത്ത് ഗവ. യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ടി. രാജേഷ് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. വേണുഗോപാൽ എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ബിനു കെ. പവിത്രൻ, നിഷാദ് തോമസ്, എ.പി. തിലകൻ, പ്രമോദ് സി.പി., അരുണിമ ബലരാമൻ, ജോർജ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
Comments ()