Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

കേന്ദ്രം ഞെരുക്കിയിട്ടും കേരളം എല്ലാ രംഗത്തും മുന്നിൽ: അഡ്വ. വി.കെ. സന്തോഷ് കുമാർ

കേന്ദ്രം ഞെരുക്കിയിട്ടും കേരളം എല്ലാ രംഗത്തും മുന്നിൽ: അഡ്വ. വി.കെ. സന്തോഷ് കുമാർ
എൽ.ഡി.എഫ്. ടി.വി.പുരം പഞ്ചായത്ത് റാലിയും പൊതുസമ്മേളനവും സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേന്ദ്രം സാമ്പത്തികമായി ന്തെരുക്കിയിട്ടും വികസനവും ക്ഷേമ പദ്ധതികളും ഒരു തടസ്സവുമില്ലാതെ നടപ്പിലാക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.വി.കെ. സന്തോഷ് കുമാർ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽ.ഡി.എഫ്. ടി.വിപുരത്ത് സംഘടിപ്പിച്ച പഞ്ചായത്ത് റാലിയെ തുടർന്നു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസത്തിനും സപ്ലൈക്കോയ്ക്കും ആരോഗ്യരംഗത്തും പശ്ചാത്തല വികസനത്തിനും ചെലവഴിക്കാനുള്ള കോടിക്കണത്തിന് രൂപയാണ് കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നത്. ഈ വിധത്തിൽ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയിട്ടും വ്യവസായ രംഗത്തും ഗ്രാമവികസനത്തിനും ഉൾപ്പെടെ എല്ലാ മേഖലയിലും നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി എൽ.ഡി.എഫ്. സർക്കാർ കേരളത്തെ മാറ്റിയെന്നും വി.കെ. സന്തോഷ്കുമാർ കൂട്ടിച്ചേർത്തു. മൂത്തേടത്തുകാവിൽ നടന്ന സമ്മേളനത്തിൽ എൽ.ഡി.എഫ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡൻ്റ് എം.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എൻ സാലിമോൻ, എൽ.ഡി.എഫ്.  നേതാക്കളായ ലീനമ്മ ഉദയകുമാർ, പി. ശശിധരൻ, പി. പ്രദീപ്, ടെൽസൺ തോമസ്, എസ്. ബിജു, കെ.കെ. ശശികുമാർ, പി. ഹരിദാസ്, കവിത റെജി, കെ.വി. നടരാജൻ, എസ്. അനീഷ്, കെ.വി പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. ടി.വി പുരം വാതപ്പള്ളിയിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും